സ്റ്റോക്ക്‌ഹോം: സഹോദരങ്ങള്‍ തമ്മിലുള്ള ലൈംഗിക ബന്ധവും മൃതദേഹരതിയും നിയമവിധേയമാക്കണമെന്ന് ആവശ്യവുമായി സ്വീഡിഷ് ലിബറേഷന്‍ പീപ്പിള്‍സ് പാര്‍ട്ടി യുവജനവിഭാഗം. പാര്‍ട്ടിയുടെ സ്റ്റോക്ക്‌ഹോം ഘടകം പ്രസിഡന്റ് സെസിലിയ ജോണ്‍സണ്‍ എന്ന യുവതിയാണ് ഇക്കാര്യവുമായി രംഗത്തെത്തിയത്. കഴിഞ്ഞ ദിവസം നടന്ന വാര്‍ഷിക സമ്മേളനത്തിലാണ് ഏറെ വിവാദകരമായ പ്രമേയം സ്റ്റോക്ക്‌ഹോം ഘടകം പാസാക്കിയത്.
15 വയസിന് മുകളില്‍ പ്രായമുള്ള സഹോദരങ്ങള്‍ ഉഭയസമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് നിലവിലുള്ള നിയമ തടസം മാറ്റണമെന്നും മരണശേഷം തന്റെ ശരീരം ലൈംഗിക ഉപയോഗത്തിന് വിധേയമാക്കാമെന്ന് ഒസ്യത്ത് എഴുതാന്‍ അനുവദിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. ഇതിലൂടെ മൃതദേഹങ്ങള്‍ ലൈംഗികാസക്തിക്ക് വിധേയരാക്കുന്നവരെ അതിക്രമിയായി വിശേഷിപ്പിച്ച് വിചാരണ ചെയ്യുന്നതില്‍ നിന്ന് രക്ഷിക്കാമെന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.
മൃതദേഹരതിക്ക് മരണത്തിനു മുന്‍പ് ആള്‍ അനുവാദം നല്‍കണമെന്ന വ്യവസ്ഥയും പാര്‍ട്ടി മുന്നോട്ടുവച്ചിട്ടുണ്ട്. മരണശേഷം ശരീരം എന്തു ചെയ്യണമെന്ന് തീരുമാനിക്കാനുള്ള അവകാശം വ്യക്തിക്കാണ്. മൃതശരീരം മ്യൂസിയത്തിനോ ഗവേഷണത്തിനോ നല്‍കാമെന്ന പോലെ, മറ്റൊരാള്‍ക്ക് ലൈംഗിക ഉപയോഗത്തിന് നല്‍കാനും അവകാശമുണ്ടാകണമെന്നും സെസിലിയ ആവശ്യപ്പെട്ടു. കഴിഞ്ഞ ആഴ്ച്ചയാണ് പ്രമേയം പാസാക്കിയത്.
അതേസമയം, യുവജനവിഭാഗത്തിന്റെ നിലപാടിനോട് വിയോജിച്ച് ലിബറല്‍ പീപ്പിള്‍സ് പാര്‍ട്ടി രംഗത്തെത്തി. പ്രധാനപാര്‍ട്ടിയുടെ പ്രമാണങ്ങള്‍ക്കനുസൃതമല്ല ഇതെന്നാണ് വക്താവ് ആദം ആല്‍ഫ്രഡ്‌സണ്‍ അഭിപ്രായപ്പെട്ടത്.
Post Your Comments