സെന്റ്പീറ്റേഴ്‌സ് ബര്‍ഗ്: സുന്ദരിയും മോഡലുമായ അനുജത്തിയോടുള്ള അസൂയ ജ്യേഷ്ഠത്തി തീര്‍ത്തത് കൊലപാതകത്തോടെ. അനുജത്തിയുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുത്തും ചെവികള്‍ മുറിച്ചും ശരീരത്തില്‍ നിരവധി കുത്ത് കുത്തിയും ജ്യേഷ്ഠത്തി കൊലപ്പെടുത്തുകയായിരുന്നു. 140 കുത്തുകളാണ് മോഡലിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നത്.
സ്‌റ്റെഫാനിയ ദുബ്രവിന (17)എന്ന മോഡലാണ് തന്റെ സഹോദരിയായ എലിസവെത്തയുടെ(19) ആക്രമണത്തിന് ഇരയായത്. അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച ശേഷമായിരുന്നു എലിസവെത്ത സ്‌റ്റെഫാനിയയെ ആക്രമിച്ചത്. പേരറിയില്ലാത്ത ഒരാളുടെ ഫഌറ്റിനുള്ളില്‍ വച്ചാണ് സ്‌റ്റെഫാനിയ കൊല്ലപ്പെട്ടത്. 17കാരിയായ മോഡല്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, റഷ്യ എന്നിവിടങ്ങളില്‍ പ്രശസ്തയാണ്.
സംഭവത്തില്‍ എലിസവെത്തയെ പോലീസ് അറസ്റ്റ് ചെയ്തു. സ്‌റ്റെഫാനിയോയുടെ കണ്ണുകള്‍ ചൂഴ്ന്ന നിലയിലും കാതുകള്‍ മുറിച്ചെടുത്ത നിലയിലുമായിരുന്നു. മാത്രമല്ല ശരീരത്തില്‍ മുഴുവന്‍ മുറിഞ്ഞ പാടുകളാണെന്നും പോലീസ് പറഞ്ഞു.
മോഡല്‍ എന്ന നിലയില്‍ സുന്ദരിയായിരുന്ന സ്‌റ്റെഫാനോയില്‍ എലിസവെത്തിന് അസൂയയായിരുന്നു. സ്‌റ്റെഫാനിയോയുടെ ഹെയര്‍ സ്‌റ്റെലും മേക്ക് അപ്പും ഒന്നും സഹോദരിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. ഇവരുടെ മാതാപിതാക്കള്‍ മരിച്ചു പോയതാണെന്നും മദ്യപിക്കാനായാണ് ഫഌറ്റില്‍ എത്തിയതെന്നും പോലീസ് പറഞ്ഞു. ഫഌറ്റിന്റെ വാതില്‍ അടച്ചയുടന്‍ സ്‌റ്റെഫാനിയോയെ എലിസവെത്ത് ആക്രമിക്കുകയായിരുന്നു.
Post Your Comments