India

വിവാദ നേതാവ് സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വി.എച്ച്.പി

ന്യൂഡല്‍ഹി: വിവാദ നേതാവ് സാധ്വി പ്രാചി തങ്ങളുടെ നേതാവല്ലെന്ന് വി.എച്ച്.പി വ്യക്തമാക്കി.തീവ്രഹിന്ദുത്വ നിലപാടിലൂടെ നിരന്തരം വിവാദ പ്രസ്താവനകൾ നടത്തി വാർത്തകളിൽ നിറഞ്ഞു നില്ക്കുന്ന സ്വാധി പ്രാചി വി.എച് .പി നേതാവാനെന്നായിരുന്നു മീഡിയയും മറ്റു രാഷ്ട്രീയ കക്ഷികളും പ്രചരിപ്പിച്ചിരുന്നത്.

എന്നാല്‍ അവര്‍ വി.എച്ച്.പിയുടെ നേതാവോ വക്താവോ മറ്റേതെങ്കിലും ഭാരവാഹിയോ അല്ലെന്ന് വി.എച്ച്.പി ജോയിന്റ് ജനറല്‍ സെക്രട്ടറി സുരേന്ദ്ര ജെയ്ൻ പറഞ്ഞു.സാധ്വി ദീര്‍ഘകാലമായി രാഷ്ട്രീയത്തില്‍ സജീവമാണ് അവര്‍ ഒരു പാര്‍ട്ടിയുടെ ടിക്കറ്റില്‍ നേരത്തെയും മത്സരിച്ചിട്ടുള്ള നേതാവാണ്. രാഷ്ട്രീയത്തില്‍ സജീവമായവര്‍ക്ക് വി.എച്ച്.പിയില്‍ ഭാരവാഹിയാകാന്‍ കഴിയില്ലെന്നും സുരേന്ദ്ര ജെയ്ൻ പറഞ്ഞു. ബീഫ് കഴികുന്നവർ പാകിസ്ഥാനിൽ പോകണമെന്നും ഹിന്ദു സ്ത്രീകൾ ഒരുപാട് കുട്ടികളെ പ്രസവിക്കനമെന്നുമൊക്കെ സ്വാധി പ്രാചി പ്രസ്താവിച്ചിരുന്നു.

shortlink

Post Your Comments


Back to top button