International

രാത്രിയില്‍ വാഹനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന പ്രേതബാധിതയായ സ്ത്രീ

മെക്‌സിക്കോ : രാത്രിയില്‍ വാഹനങ്ങളുടെ മുന്‍പില്‍ പ്രത്യക്ഷപ്പെടുന്ന പ്രേതബാധിതയായ സ്ത്രീയാണ് ഇപ്പോള്‍ മെക്‌സിക്കോക്കാരുടെ പ്രശ്‌നം. മെക്‌സിക്കോയിലെ കുലയാക്കല്‍ ഗ്രാമത്തിലാണ് പ്രേതബാധിതയായ സ്ത്രീ നാട്ടുകാരെ ഭയപ്പെടുത്തുന്നത്.

വെളുത്ത വസ്ത്രങ്ങള്‍ ധരിച്ച് രാത്രി കാലങ്ങളില്‍ റോഡില്‍ ഇറങ്ങി നടക്കുന്ന ഇവര്‍ വാഹനങ്ങളില്‍ പോകുന്നവരെ തടഞ്ഞു നിര്‍ത്തി ഭയപ്പെടുത്തും. കാറുകളുടെ വിന്‍ഡോയില്‍ തട്ടി അലറി വിളിക്കും. നാട്ടുകാര്‍ ഇവര്‍ക്ക് സോഫിയ എന്നാണ് പേരിട്ടിരിക്കുന്നത്.

വാഹനങ്ങള്‍ വരാത്ത സമയം ഇവര്‍ സമീപത്തുള്ള മരത്തില്‍ കെട്ടിപ്പിടിച്ചിരിക്കുകയാണ് പതിവ്. എന്നാല്‍ മാനസികാസ്വാസ്ഥ്യമോ മയക്കുമരുന്നിന്റെ അമിത ഉപയോഗം മൂലമോ ആണ് അവര്‍ ഇങ്ങനെ പെരുമാറുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇവരെക്കുറിച്ച് അറിയാതെ പ്രദേശത്തു കൂടി എത്തുന്നവര്‍ ശരിക്കും ഭയപ്പെട്ടു പോവുന്നതും പതിവായിട്ടുണ്ട്.

shortlink

Post Your Comments


Back to top button