പത്താന്‍കോട്ട്: പഞ്ചാബിലെ പത്താന്‍കോട്ടില്‍ അതിര്‍ത്തിയില്‍ അജ്ഞാതരുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബി.എസ്.എഫ് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. അതിര്‍ത്തിയില്‍ സ്ഥാപിച്ച സുരക്ഷാ സംവിധാനങ്ങളിലൂടെയാണ് അപരിചിതരുടെ സാന്നിദ്ധ്യം അതിര്‍ത്തിയിലെ സീറോ ലൈനില്‍ ബി.എസ്.എഫ് സ്ഥിരീകരിച്ചത്. മൂന്നു മുതല്‍ അഞ്ചുവരെ ആളുകള്‍ അടങ്ങുന്ന സംഘം പാക് അതിര്‍ത്തിയിലൂടെ പത്താന്‍കോട്ടിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നതായാണ് സൂചന. ഇവര്‍ക്കായി പോലീസും ബി.എസ്.എഫും സംയുക്തമായി തെരച്ചില്‍ നടത്തിവരികയാണ്.
Post Your Comments