NewsIndia

നവജാത ശിശുവിനെ മോഷ്ടിച്ച അധ്യാപിക അറസ്റ്റില്‍

ഇന്‍ഡോര്‍: ആശുപത്രിയില്‍ നവജാത ശിശുവിനെ മോഷ്ടിച്ച ഗവണ്‍മെന്റ് സ്‌കൂള്‍ അധ്യാപികയെ പോലീസ് അറസ്റ്റ് ചെയ്തു. ഷാഹിന ഷേയ്ക്ക് എന്ന ഗവമെന്റ് സ്‌കൂള്‍ അധ്യാപികയാണ് അറസ്റ്റിലായത്. നേഴ്സ് എന്ന വ്യാജേന എത്തി ഇവര്‍ കുട്ടിയെ എടുത്ത് കൊണ്ട് പോവുകയായിരുന്നു.

കുഞ്ഞ് ജനിച്ച് 20 മിനിറ്റ് ആയപ്പോഴേക്കും കുഞ്ഞിന്് കുത്തിവെപ്പ് നല്‍കണമെന്ന് അമ്മയെയും മറ്റുള്ളവരെയും പറഞ്ഞ് ധരിപ്പിച്ച ശേഷം ഇവര്‍ കുഞ്ഞുമായി കടന്ന് കളയുകയായിരുന്നു.

ഫെബ്രുവരി 25നാണ് സംഭവമുണ്ടായത്. കുഞ്ഞുമായി അധ്യാപിക പോകുന്ന ദൃശ്യങ്ങള്‍ ആശുപത്രിയിലെ സി.സി.ടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. തുടര്‍ന്ന് ഇവര്‍ കുട്ടിയെ ധാറിലുളള ആന്റിയുടെ വീട്ടില്‍ എത്തിക്കുകയായിരുന്നു. അധ്യാപികയെ കണ്ടെത്തുന്നവര്‍ക്ക് 10,000 രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്‍ തിരിച്ചെത്തിയ ഷാഹിന പോലീസ് അറസ്റ്റ് ചെയ്യുമെന്ന ഭയത്തില്‍ പോലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു. കുഞ്ഞിനെ പോലീസ് കണ്ടെത്തി മാതാപിതാക്കള്‍ക്ക് തിരികെ നല്‍കി.

shortlink

Post Your Comments


Back to top button