കുവൈത്ത്സിറ്റി: കുവൈത്തിലെ അബ്ബാസിയയില്‍ നടത്തിയ പരിശോധനയില്‍ നാലായിരത്തിലധികം പേര്‍ നിയമലംഘനത്തിന് പിടിയിലായി. ഇവരില്‍ 1053 പേരെ നാടുകടത്തല്‍ കേന്ദ്രത്തിലേക്ക് അയച്ചു.
അബ്ബാസിയയിലെ ജലീബ് ഷുയൂഖില്‍ നടത്തിയ പരിശോധനയിലാണ് വലിയതോതില്‍ നിയമലംഘകര്‍ പിടിയിലായത്. രണ്ടുമാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വിപുലമായ പരിശോധനയായിരുന്നു ചൊവ്വാഴ്ച നടന്നത്. യാതൊരു തരത്തിലുള്ള തിരിച്ചറിയല്‍ രേഖകളും കൈവശമില്ലാത്തവരാണ് അറസ്റ്റിലായവരില്‍ 504 പേര്‍. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ 15 പേരും തൊഴിലുടമയുടെ പക്കല്‍ നിന്ന് ഒളിച്ചോടിയ 115 പേരും പരിശോധനയില്‍ പിടിയിലായി. അനാശാസ്യ പ്രവര്‍ത്തരനങ്ങളില്‍ ഏര്‍പ്പെസട്ട 36 പേരെയും തൊഴില്‍ അന്വേഷകരായ 112 പേരെയും പിടികൂടി. ഇവരെയെല്ലാം ഡീപോര്‍ട്ടേനഷന്‍ സെന്ററിലേക്ക് മാറ്റി.
രേഖകള്‍ കൈവശം വയ്ക്കാതിരുന്നതിനെ തുടര്‍ന്നാണ് കൂടുതല്‍ പേരെയും കസ്റ്റഡിയിലെടുത്തത്. താമസരേഖകള്‍ ഹാജരാക്കിയവവരെ തുടര്ന്ന് വിട്ടയച്ചു. കഴിഞ്ഞ ഡിസംബറില്‍ ഇവിടെ നടന്ന പരിശോധനയില്‍ 3500ഓളം നിയമലംഘകരെ പിടികൂടിയിരുന്നു. ഇതില്‍ ഒട്ടേറെ പേരെ നാടുകടത്തുകയും ചെയ്തു. ജലീബ് ഷുയൂഖിലെ താമസ കേന്ദ്രത്തില്‍ പുലര്‍ച്ചെ എത്തിയ ഉദ്യോഗസ്ഥര്‍ മേഖലയിലേക്കുള്ള മുഴുവന്‍ പ്രവേശന കവാടങ്ങളും അടച്ചാണ് പരിശോധന നടത്തിയത്. ഒട്ടേറെ മലയാളികള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ് അബ്ബാസിയ.
Post Your Comments