വാഷിംഗ്ടണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദിയും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും വാഷിംഗ്ടണില്‍ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസ്. ഈ മാസം അവസാനം വാഷിംഗ്ടണില്‍ നടക്കുന്ന ആണവ സുരക്ഷാ ഉച്ചകോടിയ്ക്കിടെയായിരിക്കും ഇവരുടെ കൂടിക്കാഴ്ച. ഇരുവരും വാഷിംഗ്ടണില്‍ ഒരുമിച്ച് എത്തുന്ന സാഹചര്യത്തില്‍ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. എന്നാല്‍ ചര്‍ച്ചയുടെ ഘടന തനിക്ക് വ്യക്തമാക്കാന്‍ കഴിയില്ലെന്നും അസീസ് പറഞ്ഞു.
Post Your Comments