India

ബംഗാളിലെ ഇടതു- കോൺഗ്രസ്‌ സഖ്യ ചിഹ്നം ഇങ്ങനെ

കൊൽക്കത്ത: ബംഗാളിൽ ഇടതു കോൺഗ്രസ്‌ സഖ്യത്തിന്റെ മുന്നോടിയായി ചുവരെഴുത്തുകൾ തുടങ്ങി. അരിവാള്‍ ചുറ്റികയും കൈപ്പത്തിയും ചേർത്ത് വെച്ചുള്ള ചിഹ്നമാണ് ചുവരെഴുതിൽ കാണാനാവുന്നത്.ഇടതു-കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുക എന്നാണു ചുവരെഴുത്തിനു ശേഷം വോട്ടര്‍മാരോട് അഭ്യർഥിക്കുന്നത് .ഇടതു കോണ്‍ഗ്രസ്‌ സഖ്യ ചര്‍ച്ചകള്‍ തീരുമാനംആകുന്നതിനു മുന്നേ ഇത്തരം പരസ്യംആരംഭിച്ചുകഴിഞ്ഞത് എല്ലാവരെയും അമ്പരപ്പിച്ചിരിക്കുകയാണ്.

ബംഗാളിൽ സി.പി.എമ്മും കോൺഗ്രസ്സും കൈ കോർക്കുന്നത് കേരളത്തിലും ചൂടേറിയ ചർച്ചകൾക്ക് വഴിവെക്കും.മമത ബാനര്‍ജിക്കെതിരെ കോൺഗ്രസ്സും സി.പി.എമ്മും ഒന്നിക്കുന്നത് അണികൾക്ക് ഉത്സാഹമായിട്ടുണ്ടെന്നാണ് ബംഗാൾ സി.പി.എം ഘടകം പറയുന്നത്. സി.പി.എം അംഗത്തിന്റെ മരണത്തെ തുടർന്നുള്ള ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ജയിച്ച മണ്ഡലത്തിലാണ് ഈ കൗതുക കരമായ കാഴ്ച.

shortlink

Post Your Comments


Back to top button