IndiaNews

പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത; സാധനങ്ങളുടെ ഡ്യൂട്ടി ഫ്രീ പരിധി ഇരട്ടിയാക്കി

ഡല്‍ഹി: പ്രവാസികള്‍ നാട്ടിലേക്കയക്കുന്ന സാധനത്തിനുള്ള ഡ്യൂട്ടി ഫ്രീ പരിധി 20,000 രൂപയാക്കി ഉയര്‍ത്തി. കൊറിയര്‍ സര്‍വ്വീസ് വഴി ഇന്ത്യയിലേക്ക് സാധനങ്ങള്‍ അയക്കുന്ന പ്രവാസികള്‍ക്ക് ഏറെ അനുഗ്രഹമാണ് പുതിയ നിയമം.

കൊറിയര്‍ സര്‍വ്വീസ് വഴി ഇന്ത്യയിലേക്ക് സാധനങ്ങള്‍ അയക്കുന്നതിനുള്ള ഡ്യൂട്ടി ഫ്രീ പരിധി ഇതുവരെ പതിനായിരം രൂപയായിരുന്നു. ഇത് 20,000 ആയി ഉയര്‍ത്തിക്കൊണ്ടുള്ള കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ ഇന്ന് പുറത്തിറങ്ങി. കൊറിയര്‍ വഴി നാട്ടിലേക്കയക്കുന്ന 20,000 രൂപ വരെയുള്ള ഗിഫ്റ്റ് സാധനങ്ങള്‍ക്ക് ഇനിമുതല്‍ ഡ്യൂട്ടി നല്‍കേണ്ടതില്ല. കേന്ദ്ര ബജറ്റില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button