മുംബൈ: മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റ് മലയാളി സി.എ.എസ്.എഫ് ജവാനടക്കം രണ്ടുപേര്‍ മരിച്ചു. വെടിയുതിര്‍ത്തയാള്‍ക്കും ഭാര്യക്കും പരിക്കേറ്റു. മലയാളിയായ റനീഷ്(28), എ.എസ്.ഐ ബാലു ഗണപതി ഷിന്‍ഡേ(58) എന്നിവരാണ് മരിച്ചത്. രത്‌നഗിരി ഗ്യാസ് ആന്‍ഡ് പവര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലെ സുരക്ഷാ ചുമതലയുള്ള കോണ്‍സ്റ്റബിള്‍ ഹരീഷ് കുമാര്‍ ആണ് വെടിവച്ചത്.
കഴിഞ്ഞദിവസം രാത്രിയാണ് സംഭവം. സ്ഥലത്തെത്തിയ ഹരീഷ് തന്റെ ഭാര്യ പ്രിയങ്ക കുമാരിയെ വെടിവെക്കുകയും സ്വയം വെടിയുതിര്‍ക്കുകയും ചെയ്തു. ഇരുവരേയും ആശുപത്രിയിലേക്ക് മാറ്റി. പ്രിയങ്ക എട്ടുമാസം ഗര്‍ഭിണിയാണ്. ഹരീഷിനെതിരെ ഐപിസി 302, 307, ആയുധനിയമം 27(3) എന്നിവ പ്രകാരം കേസെടുത്തു. ജോലി സ്ഥലത്തെ പീഡനമായിരുന്നു ഹരീഷിനെ ഇത്തരമൊരു പ്രവൃത്തിക്ക് പ്രേരിപ്പിച്ചത് എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.
Post Your Comments