NewsInternational

ബൊക്കോഹറാം തകര്‍ച്ചയില്‍: ‘വിശപ്പ് ‘ വില്ലന്‍

മൈഡുഗുരി: ഇസ്ലാമിക് സ്‌റ്റേറ്റിന്റെ സഹോദര സംഘടനയെന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന ലോകത്തിലെ മുന്‍നിര തീവ്രവാദ സംഘടനകളില്‍ ഒന്നായ ബൊക്കോ ഹറാം തകര്‍ച്ചയുടെ പാതയില്‍. നൈജീരിയയില്‍ വിശുദ്ധ യുദ്ധം പ്രഖ്യാപിച്ചിരുന്ന ബൊക്കോ ഹറാമിലെ 76 തീവ്രവാദികള്‍ വിശപ്പ് സഹിക്കാനാവാതെ സൈന്യത്തിന് മുമ്പില്‍ കീഴടങ്ങി. കഴിക്കാന്‍ ഭക്ഷണം എന്തെങ്കിലും തരണമെന്ന് യാചിച്ചുകൊണ്ടാണ് ഭീകരര്‍ ആയുധം താഴെയിട്ട് സൈനിക ക്യാമ്പിലെത്തിയതെന്ന് നൈജീരിയന്‍ സൈനിക വക്താവ് വ്യക്തമാക്കുന്നു.
76 ബൊക്കോ ഹറാം അംഗങ്ങളാണ് കഴിഞ്ഞ ദിവസം കീഴടങ്ങിയത്. ബൊക്കോ ഹറാമിന്റെ ജന്മനാടായ മൈഡുഗുരിയിലെ സൈനിക ക്യാമ്പിലെത്തിയ സംഘം കീഴടങ്ങല്‍ പ്രഖ്യാപിക്കുകയായിരുന്നു. സംഘത്തില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെടുന്നതായാണ് റിപ്പോര്‍ട്ട്.

തീവ്രവാദ വിരുദ്ധ സംഘത്തിന്റെ സഹായത്തോടെയാണ് സംഘം കീഴടങ്ങിയത്. നിരവധി ഭീകരര്‍ കീഴടങ്ങാന്‍ തയ്യാറായി പോരാട്ട മേഖലയിലുള്ളതായി കീഴടങ്ങിയവര്‍ വ്യക്തമാക്കുന്നു. ബൊക്കോ ഹറാമിന് ഭക്ഷണമെത്തിക്കുന്ന പാതകള്‍ അടയ്ക്കാന്‍ സാധിച്ചതാണ് സൈന്യത്തിന് നേട്ടമായത്. ബൊക്കോ ഹറാം ആക്രമണങ്ങളില്‍ നൈജീരിയയില്‍ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ 20,000 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button