പാറ്റ്‌ന : സൈന്യത്തില്‍ ക്ലര്‍ക്ക് ജോലിക്കെത്തിയ ഉദ്യോഗാര്‍ഥികളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് പരീക്ഷയെഴുതിപ്പിച്ച സംഭവത്തില്‍ വിശദീകരണവുമായി അധികൃതര്‍. കേന്ദ്രപ്രതിരോധ മന്ത്രിക്കു നല്‍കിയ വിശദീകരണക്കുറിപ്പിലാണ് ഇത്തരമൊരു സംഭവം നടന്നിട്ടില്ലെന്ന് സൈന്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ഞായറാഴ്ച ബിഹാറിലായിരുന്നു സംഭവം. 1,100ല്‍ പരം ആളുകളാണ് പരീക്ഷയ്‌ക്കെത്തിയത്. എല്ലാവരോടും വസ്ത്രം മാറ്റിയിട്ടു പരീക്ഷയെഴുതാനും കൈയില്ലാത്ത ബനിയന്‍ കൂടി ഊരാനും സൈനികര്‍ ആവശ്യപ്പെട്ടു.
മൈതാനത്ത് പുല്ലില്‍ അടിവസ്ത്രം മാത്രം ഉടുത്താണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാനിരുന്നത്. വിദ്യാര്‍ഥികള്‍ കോപ്പിയടിക്കാതിരിക്കാനാണ് ഇത്തരമൊരു മുന്‍കരുതല്‍ സൈന്യം സ്വീകരിച്ചതെന്നാണ് അറിയുന്നത്. ഒന്നര മണിക്കൂറായിരുന്നു പരീക്ഷ. എന്നാല്‍ സംഭവം പാറ്റ്‌ന ഹൈക്കോടതിയിലെത്തിയതോടെ പ്രതിരോധ മന്ത്രാലയം വിശദീകരണം ആവശ്യപ്പെടുകയായിരുന്നു.
Post Your Comments