തിരുവനന്തപുരം: സര്‍ക്കാര്‍ മേഖലയില്‍ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന് കീഴിയുള്ള മൃതസഞ്ജീവനി പദ്ധതിയുടെ പുതിയ ചുവടുവയ്പ്പായ എയര്‍ ആംബുലന്‍സ് സര്‍വീസിന്റെ ഉദ്ഘാടനം മാര്‍ച്ച് 2 ബുധനാഴ്ച ഉച്ചയ്ക്ക് 12.30ന് തിരുവനന്തപുരം രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ വച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ആരോഗ്യ കുടംബക്ഷേമ വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി കെ. ബാബു മുഖ്യാതിഥിയായിരിക്കും. എയര്‍ ആമ്പുലന്‍സിന്റെ ധാരണാപത്രം കേരള നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗും രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയും തമ്മില്‍ കൈമാറും.
Post Your Comments