India

സിയാച്ചിനില്‍ വീണ്ടും അപകടം ; ഒരാള്‍ മരിച്ചതായി സൈന്യം

ന്യൂഡല്‍ഹി : പത്ത് സൈനികര്‍ ഹിമപാതത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ സിയാച്ചിനില്‍ വീണ്ടും അപകടം. സിയാച്ചിന്‍ ഹിമപ്പരപ്പിലെ 200 മീറ്റര്‍ ആഴത്തിലുള്ള വിടവില്‍ വീണ പോര്‍ട്ടറാണ് മരിച്ചത്.

ഫെബ്രുവരി 27നാണ് ഇദ്ദേഹം വിടവില്‍ വീണത്. ഇദ്ദേഹത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പ്രത്യേക സംഘത്തെക്കൊണ്ടു വന്നും തിരച്ചില്‍ നടത്തിയിരുന്നുവെന്ന് സൈന്യം അറിയിച്ചു.

പത്ത് സംഘങ്ങള്‍ 130 അടിയോളം കുഴിച്ചാണ് പോര്‍ട്ടറുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ കാരണം ഈ വര്‍ഷം രണ്ടു മാസത്തിനുള്ളില്‍ 14 സൈനികര്‍ സിയാച്ചിനില്‍ മരിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button