ടെന്‍സീയ : ഒരു പ്രദേശത്തെ 1,300 ആളുകളുടെ പിതാവ് ഒരു പോസ്റ്റ്മാന്‍. അമേരിക്കയിലെ ടെന്‍സീയിലെ നാഷ്വില്ലയിലാണ് സംഭവം. പതിനഞ്ച് വര്‍ഷം കൊണ്ടാണ് ഇക്കാര്യം കണ്ടെത്തിയത്.
സ്വന്തം പിതാവിനെ കുറിച്ച് അറിയില്ലെന്ന് കാട്ടി 2001ല്‍ ഒരു വ്യക്തിയാണ് റോയി എന്ന സ്വകാര്യ അന്വേഷകന് തന്റെ അച്ഛനെ കണ്ടെത്താന്‍ അന്വേഷണം ഏല്‍പ്പിച്ചത്. റോയി നടത്തിയ അന്വേഷത്തില്‍ ആയിരത്തോളം ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. 1960കളില്‍ പ്രദേശത്ത് പോസ്റ്റുമാനായിരുന്ന വ്യക്തിയാണ് പ്രദേശത്തെ ആളുകളുടെ പിതാവെന്ന് കണ്ടെത്തുകയായിരുന്നു. പോസ്റ്റ്മാന് ഇപ്പോള്‍ എണ്‍പത് വയസ്സുണ്ട്.
തന്റെ കണ്ടെത്തല്‍ പോസ്റ്റുമാനുമായി പങ്കുവെച്ചപ്പോള്‍ ഇക്കാര്യം ശരിയാണെന്ന് പോസ്റ്റുമാനും സമ്മതിക്കുകയായിരുന്നു. ഇതില്‍ തനിക്ക് യാതൊരു നാണക്കേടുമില്ലെന്നും പോസ്റ്റമാന്‍ പറയുന്നു. അമേരിക്കന്‍ മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഈ പോസ്റ്റ്മാന്‍
Post Your Comments