International

നാലു വയസ്സുകാരിയെ കൊലപ്പെടുത്തി ശേഷം തലയുമായി യുവതി തെരുവില്‍ ; ഞെട്ടിപ്പിക്കുന്ന വീഡിയോ പുറത്ത്

മോസ്‌കോ : നാലു വയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം തലയുമായി തെരുവില്‍ ഭീതി സൃഷ്ടിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു. വടക്ക് പടിഞ്ഞാറന്‍ മോസ്‌കോയിലെ മെട്രോ സ്‌റ്റേഷന് സമീപം കഴിഞ്ഞ ദിവസമായിരുന്നു സംഭവം.

ഉസ്ബക്കിസ്ഥാന്‍ സ്വദേശിനിയായ മുപ്പതുകാരിയാണ് അറസ്റ്റിലായതെന്ന് പോലീസ് വ്യക്തമാക്കി. നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ ശേഷം ശരീരം റെയില്‍വേ ട്രാക്കില്‍ ഇവര്‍ ഉപേക്ഷിച്ചു. തുടര്‍ന്ന് ഇവര്‍ കുട്ടിയുടെ തല അറുത്തെടുത്ത് തെരുവിലൂടെ ഓടുകയായിരുന്നു. താന്‍ ഒരു തീവ്രവാദിയാണെന്നും ജനാധിപത്യത്തെ വെറുക്കുന്നുവെന്നും ഇവര്‍ ഓടുന്നതിനിടയില്‍ അലറുന്നുണ്ടായിരുന്നു. യുവതിയുടെ ദൃശ്യം പ്രാദേശിക മാധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്തതോടെയാണ് പോലീസ് വിവരം അറിഞ്ഞത്.

തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. യുവതിക്ക് മാനസികപ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് വ്യക്തമാക്കി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

shortlink

Post Your Comments


Back to top button