Cinema

സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ദുല്‍ഖര്‍ സല്‍മാനെ നടനായും പാര്‍വ്വതിയെ നടിയായും തെരഞ്ഞെടുത്തു. കഥാചിത്രം സനല്‍ കുമാര്‍ ശശിധരന്റെ ഒഴിവുദിവസത്തെ കളി. അമീബയാണ് മികച്ച രണ്ടാമത്തെ ചിത്രം. സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്.

ജിലേബി എന്ന ചിത്രത്തിലെ ‘ഞാനൊരു മലയാളി’ എന്ന ഗാനമാലപിച്ച പി.ജയചന്ദ്രനാണ് മികച്ച ഗായകന്‍. മധുശ്രീ നാരായണനാണ് ഗായിക. ജയസൂര്യ പ്രത്യേക ജൂറി പരാമര്‍ശത്തിനര്‍ഹനായി. നിര്‍ണ്ണായകത്തിലെ അഭിനയത്തിന് പ്രേംപ്രകാശ് സ്വഭാവ നടനായി തെരഞ്ഞെടുത്തു. ജോമോന്‍ ടി ജോണാണ് ഛായാഗ്രാഹകന്‍. ഉണ്ണി ആര്‍, മാര്‍ട്ടിന്‍ പ്രക്കാട്ട് എന്നിവര്‍ തിരക്കഥാകൃത്തുക്കള്‍ക്കുള്ള പുരസ്‌കാരത്തിനര്‍ഹരായി. രമേശ് നാരായണനാണ് സംഗീത സംവിധായകന്‍.

ബിജിപാല്‍ പശ്ചാത്തല സംഗീതത്തിനും പുരസ്‌കാരം നേടി.

shortlink

Post Your Comments


Back to top button