Kerala

തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടനത്തെ പറ്റി സീതാറാം യെച്ചൂരി

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയം ഉറപ്പാണെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സി.പി.എം സംസ്ഥാന സെക്രട്ടേറിയേറ്റ്, സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്ത് എത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

ഇടതുമുന്നണിക്ക് വിജയം ഉറപ്പാണ്, ഭൂരിപക്ഷം എത്രയാണെന്ന് മാത്രമേ അറിയേണ്ടതുള്ളൂ. വി.എസ്.അച്യുതാനന്ദന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം മറുപടി നല്‍കി.

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ എതിര്‍ക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് ബി.ജെ.പി സര്‍ക്കാര്‍ സ്ഥിരം പരിപാടി ആക്കിയിരിക്കുകയാണ്. താനടക്കമുള്ളവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയ കേന്ദ്ര സര്‍ക്കാരിന്റെ നടപടിയില്‍ അഭിമാനമുണ്ട്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി, ബാല ഗംഗാധര തിലക് തുടങ്ങിയവരെല്ലാം തന്നെ രാജ്യദ്രോഹ കുറ്റം ചുമത്തപ്പെട്ടവരാണെന്നും യെച്ചൂരി പറഞ്ഞു.

shortlink

Post Your Comments


Back to top button