Nattuvartha

അനധികൃത മെറ്റൽ ക്രഷറിലേക്ക് പാറ കയറ്റി വന്ന ലോറി കുട്ടികളും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു ; പോലീസ് എല്ലാവരെയും അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കി

ശാസ്താംകോട്ട:അനധികൃത മെറ്റൽ ക്രഷറിലേക്ക് സ്കൂൾ സമയത്ത് പറ കയറ്റി വന്ന ലോറി കുട്ടികളും രക്ഷിതാക്കളും ചേർന്ന് തടഞ്ഞു, ശൂരനാട് പോലീസ് 10 വയസ്സിനു താഴെയുള്ള കുട്ടികളുൾപ്പെടെ എല്ലാവരെയും അറസ്റ്റ് ചെയ്തു ലോക്കപ്പിലാക്കിയത് സംഘർഷത്തിനിടയാക്കി..ഇന്നലെ രാവിലെ ഒമ്പതിന് മുതുപിലാക്കാട് ഇടിഞ്ഞകുഴിയിലാണ് സംഭവം. ഇവിടെനിയമവിരുദ്ധമായി പ്രവര്ത്തിക്കുന്ന സാരഥി ക്രഷര്‍ എന്ന സ്ഥാപനത്തിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു കടുത്ത ആരോഗ്യപ്രശ്‌നം നിലനില്‍ക്കുന്ന ക്രഷര്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം നടന്നിരുന്നു.

നിയമ നടപടികൾ പുരോഗമിക്കുന്നതിനിടെ ഇന്നലെ നിറയെ പാറ കയറ്റിയ ടിപ്പര്‍ ക്രഷര്‍ യൂണിറ്റിലേക്ക് എത്തി.സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ഗതാഗതം പാടില്ലെന്ന നിയമം ലംഘിച്ചുവന്ന വാഹനം നാട്ടുകാരായ സ്ത്രീകളും സ്‌കൂള്‍കുട്ടികളും ചേര്‍ന്ന് തടഞ്ഞു. ഇതേ തുടര്‍ന്ന് ക്രഷര്‍ ഉടമ വിവര മറിയിച്ചതിനെത്തുടര്‍ന്ന് ശൂരനാട് എസ്‌ഐയുടെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്ത് എത്തി. എന്നാല് സംഭവ സ്ഥലത്ത് എത്തിയ പോലീസ് സംഘം നിയമം ലംഘിച്ച ടിപ്പര്‍ കസ്റ്റഡിയിലെടുക്കാതെ വാഹനം തടഞ്ഞ സ്ത്രീകളെയും കുട്ടികളെയും അറസ്റ്റ് ചെയ്തു പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

പരിസരവാസികളായ ഉമ(39), ശകുന്തള (36),ലത(35), ഉണ്ണികൃഷ്ണലന്‍ (44), സ്‌കൂള്‍ കുട്ടികളായ ആദിത്യന്‍(10), അര്‍ജുനന്‍ (9), കൃഷ്ണ(10), കാര്‍ത്തിക് (6), ശ്രീലക്ഷ്മി (7)എന്നിവരെയാണ് പോലീസ് അറസ്റ്റ്ചെയ്ത് ലോക്കപ്പിലാക്കിയത്. സ്റ്റേഷനിലെത്തി നാട്ടുകാര് ബഹളം വച്ചതിനെ തുടര്‍ന്ന് കുട്ടികളെ പിന്നീട് സ്റ്റേഷന്റെ വരാന്തയിലേക്ക് മാറ്റി.ഇടിഞ്ഞക്കുഴി സിപിഎസിലും എന്എസ്എസ് യുപിഎസിലും അഞ്ചാംക്ലാസില്‍ പഠിക്കുന്നവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ലോക്കപ്പിലാക്കിയത്. ക്രഷറിനെതിരെ സമരരംഗത്തുള്ള കര്‍ഷകമോര്‍ച്ച-ബിജെപി പ്രവര്‍ത്തകര്‍ സംഭവമറിഞ്ഞ് സ്റ്റേഷന് മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷത്തിനുന് കാരണമായി. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയും പോലീസിന്റെ കൈയേറ്റം ഉണ്ടായി.മീഡിയാവണ്‍ ക്യാമറാമാനെ എസ്‌ഐ യുടെ നേതൃത്വത്തില്‍ തടഞ്ഞുവയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button