KeralaNews

പോക്‌സോ കേസില്‍ പ്രതിക്ക് 40 വര്‍ഷം കഠിന തടവ്

തൃശൂര്‍: കുട്ടികള്‍ക്ക് എതിരായ ലൈംഗികാതിക്രമം തടയല്‍ (പോക്‌സോ) കേസില്‍ സംസ്ഥാനത്ത് ഏറ്റവും വലിയ ശിക്ഷ വിധിച്ചു. തൃശൂര്‍ പീച്ചിയില്‍ ഏഴാം ക്‌ളാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പാസ്റ്റര്‍ക്ക് 40 വര്‍ഷം കഠിന തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഇരക്ക് മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും തൃശൂര്‍ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.പി. സുധീര്‍ വിധിച്ചു. കോട്ടയം നെടുങ്കണ്ടം കറുകച്ചാല്‍ കുറ്റിക്കല്‍ വീട്ടില്‍ സനില്‍ കെ. ജെയിംസിനെയാണ് ശിക്ഷിച്ചത്.

പീച്ചി സാല്‍വേഷന്‍ ആര്‍മി പള്ളിയില്‍ പാസ്റ്ററായിരുന്ന പ്രതി 2014 ഏപ്രിലിലാണ് പള്ളിയില്‍വെച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. തൃശൂര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേന ലഭിച്ച പരാതിയിലാണ് പൊലീസ് കേസെടുത്തത്.

shortlink

Post Your Comments


Back to top button