ചെന്നൈ: ഇന്ത്യയുടെ മുന്‍രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായിരുന്ന എ.പി.ജെ. അബ്ദുള്‍കലാമിന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. രാമേശ്വരത്തെ പെയ്കറുമ്പിയില്‍ ഞായറാഴ്ച വി. പൊന്‍രാജ് എന്നയാളാണ് പാര്‍ട്ടി പ്രഖ്യാപിച്ചത്. അബ്ദുള്‍കലാം വിഷന്‍ പാര്‍ട്ടി എന്നാണ് പാര്‍ട്ടിക്ക് പേര് നല്‍കിയിരിക്കുന്നത്. അബ്ദുള്‍ കലാമിന്റെ ശാസ്ത്ര ഉപദേഷ്ടാവായിരുന്നു പൊന്‍രാജ്.
അതേസമയം രാഷ്ട്രീയ ചായ്വുകളോ അജണ്ടകളോ ഇല്ലാത്ത കലാമിന്റെ പേര് രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി ഉപയോഗിക്കുന്നതില്‍ വിയോജിപ്പുണ്ടെന്ന് അദ്ദേഹത്തിന്റെ കുടുംബം പ്രതികരിച്ചു. കലാമിന്റെ കുടുംബാംഗങ്ങളെയോ സഹോദരങ്ങളെയോ ആരെയും പൊന്‍രാജ് ഇത്തരത്തിലൊരാവശ്യവുമായി സമീപിച്ചിട്ടില്ലെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. രാഷ്ട്രീയ പ്രവര്‍ത്തനത്തിനായി കലാമിന്റെ പേര് ഉപയോഗിക്കുന്നത് അനുവദിക്കാനാകില്ലെന്നും ഇവര്‍ പറഞ്ഞു.
അതേസമയം കുടുംബാംഗങ്ങളുടെ എതിര്‍പ്പിനെ പരിഗണിക്കാതെ മുന്നോട്ടു പോകുകയാണ് പൊന്‍രാജ്. ”ആര്‍ക്കുവേണമെങ്കിലും അസ്വസ്ഥരാകാം. അതില്‍ എനിക്ക് ഒന്നും ചെയ്യാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ സഹോദരങ്ങളെ സമീപിച്ചിരുന്നു. രണ്ട് പേരുകള്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒന്ന് താന്‍ തെരഞ്ഞെടുക്കുകയായിരുന്നെന്ന്” പൊന്‍രാജ് പറഞ്ഞു.
Post Your Comments