KeralaNews

കവര്‍ച്ചാസംഘം പൊലീസ് പിടിയില്‍

തൃശൂര്‍: കോഴിക്കോട്-തൃശൂര്‍ സംസ്താന പാതയിലെ മനപ്പടിയില്‍ നാലുവയസ്സുകാരിയെയടക്കം കാര്‍ തട്ടിയെടുത്ത കേസിലെ പ്രതികള്‍ അറസ്റ്റിലായി. നാല്‍പ്പതോളം കേസുകളില്‍ പ്രതിയും ഗുണ്ടയുമായ പെരിങ്ങോട്ടുകര അയ്യാണ്ടി കായ്ക്കരു രാഗേഷ് (31), കൂട്ടാളികളായ മനക്കൊടി കുന്നത്തുവീട്ടില്‍ വിഷ്ണു (21), അനുജന്‍ വൈശാഖ്(18), പേര്‍പ്പ് ചിറയത്ത് വീട്ടില്‍ സോളമന്‍(21), എന്നിവരാണ് അറസ്റ്റിലായത്. വാഹനമോടിച്ചിരുന്ന കുട്ടിയുടെ പിതാവിന്റെ കണ്ണില്‍ മുളക്‌പൊടിയെറിഞ്ഞാണ് സംഘം കാര്‍ തട്ടിയെടുത്തത്. കാറില്‍ ഉറങ്ങുകയായിരുന്ന കുട്ടിയെ പിന്നീട് ലാലൂര്‍ ശ്മശാനത്തില്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

ബംഗളൂരുവില്‍ നിന്ന് വാഹനങ്ങളില്‍ അനധികൃതമായി കൊണ്ടുവരുന്ന പണവും സ്വര്‍ണ്ണവും തട്ടിയെടുക്കുകയായിരുന്നു സംഘത്തിന്റെ പദ്ധതിയെന്ന് സിറ്റി പൊലീസ് മേധാവി കെ.ജി.സൈമണ്‍ പറഞ്ഞു.

ഫെബ്രുവരി ആറിന് രാത്രി 9.30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ചാവക്കാട് ആച്ചപ്പിള്ളി സലിം, തിരുവനന്തപുരത്ത് നിന്നും വരുന്ന ഭാര്യയെ കൂട്ടാന്‍ തൃശൂര്‍ റെയില്‍വെ സ്റ്റേഷനിലേയ്ക്ക് വരുമ്പോഴായിരുന്നു കവര്‍ച്ചാസംഘം സലീമിനെ ആക്രമിച്ചത്‌

shortlink

Post Your Comments


Back to top button