മനില: ഏഴു വര്‍ഷം മുമ്പ് ദുരൂഹസാഹചര്യത്തില്‍ കാണാതായ ജര്‍മ്മന്‍ സാഹസിക യാത്രികനായ മാന്‍ഫ്രൈഡ് ഫ്രിറ്റ്‌സിന്റെ(56) മൃതദേഹം കണ്ടെത്തി. ചെറു കപ്പലിനുള്ളില്‍ മമ്മിയ്ക്ക് സമാനമായ നിലയിലായിരുന്നു മൃതദേഹം. രണ്ട് മല്‍സ്യത്തൊഴിലാളികളാണ് ഫിലിപ്പീന്‍സ് സമുദ്രാതിര്‍ത്തിയോട് ചേര്‍ന്നാണ് കപ്പല്‍ കണ്ടെത്തിയത്.
കഴിഞ്ഞ 20 വര്‍ഷമായി ചെറു കപ്പലില്‍ ലോകം ചുറ്റുന്ന സാഹസികനാണ് മാന്‍ഫ്രെഡ്. കപ്പലിലെ റേഡിയോ ഫോണിന് സമീപമാണ് മൃതദേഹം ഉണ്ടായിരുന്നത്. മരിക്കുന്നതിന് മുമ്പ് ഫോണിലൂടെ പുറംലോകവുമായി ബന്ധപ്പെടാന്‍ ശ്രമിച്ചിരിക്കാമെന്നാണ് കരുതുന്നത്. മുമ്പ് യാത്രകളില്‍ ഭാര്യയും അദ്ദേഹത്തിനൊപ്പമുണ്ടാവാറുണ്ട്. എന്നാല്‍ കാണാതാകുന്നതിന് ഒരു വര്‍ഷം മുമ്പ് ഇരുവരും പിരിഞ്ഞിരുന്നതിനാല്‍ അവസാനയാത്രയില്‍ ഭാര്യ ഒപ്പമുണ്ടായിരുന്നില്ല.
കപ്പലിലെ രേഖകള്‍ പരിശോധിച്ചതിലൂടെയാണ് മരിച്ചത് മാന്‍ഫ്രെഡ് ആണെന്ന് മനസിലായത്. എന്നാല്‍ മരണകാരണം വ്യക്തമല്ല. ഉപ്പുകാറ്റും ചൂടും മൂലമാണ് മൃതദേഹം ഇതുവരെയും അഴുകാതിരുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. കപ്പലില്‍ മറ്റാരെങ്കിലും ഉണ്ടായിരുന്നതിന്റെ സൂചന ലഭിച്ചിട്ടില്ലെന്നും ആയുധങ്ങളൊന്നും കണ്ടെടുത്തിട്ടില്ലെന്നും ഫിലിപ്പീന്‍സ് പോലീസ് വക്താവ് അറിയിച്ചു.
Post Your Comments