India

സതപര്‍ണയ്ക്കു മുന്നില്‍ ഇനി ആകാശവും അതിരല്ല

ബഹിരാകാശ ഗവേഷണ രംഗത്തെ വാതായനങ്ങള്‍ ഇനി സതപര്‍ണ മുഖര്‍ജി എന്ന ഇന്ത്യന്‍ വംശജയ്ക്കു മുന്നില്‍ തുറക്കപ്പെടും. കാരണം അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ഗോഡാര്‍ഡ് ഇന്റന്‍ഷിപ്പ് (നാഷണല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് സ്‌പെയ്‌സ് അഡ്മിനിസ്‌ട്രേഷന്‍) എന്ന പദ്ധതിയുടെ ഭാഗമായി സ്‌കോളര്‍ഷിപ്പിന് തെരഞ്ഞെടുക്കപ്പെട്ടു അഞ്ചു പേരില്‍ ഈ മിടുമിടുക്കിയായ പതിനെട്ടുകാരിയും പെടും.

എഎസ്‌സി പരീക്ഷയില്‍ മിന്നുന്ന വിജയം സതപര്‍ണയ്‌ക്കൊപ്പം നിന്നതോടെ ഓഗസ്റ്റില്‍ ഇവള്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലേക്ക് പറക്കും. ഭക്ഷണവും താമസവുമടക്കമുള്ള ചെലവുകള്‍ ഗോഡാര്‍ഡ് സ്‌കോളര്‍ഷിപ്പിന്റെ ഭാഗമാണ്. ഓക്‌സ്‌ഫോര്‍ഡില്‍നിന്നു ബിരുദവും ബിരുദാനന്തര ബിരുദവും ഗവേഷണവും പൂര്‍ത്തിയാക്കിയാവും നാസയില്‍ കുതിച്ചെത്തുക. കൊല്‍ക്കത്തയില്‍ നിന്നു 30 കിലോമീറ്റര്‍ അകലെയുള്ള മധ്യംഗ്രാം എന്ന ഗ്രാമത്തില്‍ പ്രൈമറി സ്‌കൂള്‍ ടീച്ചറുടെ മകളായി ആയിരുന്നു സതപര്‍ണയുടെ ജനനം.

സയന്‍സും ഇംഗ്ലീഷും ഐച്ഛിക വിഷയങ്ങളായി തെരഞ്ഞെടുത്ത് അധ്യായനം നടത്തിയതാണ് തന്റെ നേട്ടത്തിന് കാരണമെന്നും ഇത് ആംഗലേയ ഭാഷ അനായാസം കൈകാര്യം ചെയ്യാന്‍ തന്നെ പ്രാപ്തയാക്കിയെന്നും സതപര്‍ണ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ വലിയ പ്രതിഫലമുള്ള ജോലിയായാലും തനിക്ക് സ്വന്തമായി ചില തീരുമാനങ്ങളുണ്ടായിരിക്കുമെന്നും ഇവര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button