Kerala

ആശുപത്രി കെട്ടിടത്തില്‍ നിന്ന് ചാടി മദ്ധ്യവയസ്‌കന്‍ മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മധ്യവയസ്‌കന്‍ മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ആശുപത്രിയിലെ ഏതെങ്കിലും വാര്‍ഡില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്നയാളാണോയെന്ന് ആശുപത്രി അധികൃതര്‍ പരിശോധിക്കുകയാണ്. മെഡിക്കല്‍ കോളേജ് പോലീസ് മേല്‍ നടപടി സ്വീകരിച്ചു.

ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടിയത് ശ്രദ്ധയില്‍പ്പെട്ട നാട്ടുകാര്‍ അത്യാഹിത വിഭാഗത്തിലേക്ക് എത്തിച്ചെങ്കിലും തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button