Kerala

കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നതായി കെ.സി ജോസഫ്

കൊച്ചി : കോടതിയലക്ഷ്യക്കേസില്‍ നിരുപാധികം മാപ്പപേക്ഷിക്കുന്നതായി മന്ത്രി കെ.സി ജോസഫ്. ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചതിന്റെ പേരിലുള്ള കോടതിയലക്ഷ്യക്കേസില്‍ മന്ത്രി കെ.സി.ജോസഫ് സത്യവാങ്മൂലത്തിലാണ് നിരുപാധികം മാപ്പപേക്ഷിക്കുന്നതായി വ്യക്തമാക്കിയത്.

കോടതിയെ അവഹേളിക്കാന്‍ ഉദ്ദേശിച്ചല്ല താന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതെന്നും വിവാദമായ ഉടന്‍ തന്നെ പോസ്റ്റ് പിന്‍വലിച്ചുവെന്നും മന്ത്രി ഇന്നു നല്‍കിയ മാപ്പപേക്ഷയില്‍ വ്യക്തമാക്കി. ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസിനെയാണ് ഫെസ്ബുക്കിലൂടെ മന്ത്രി വിമര്‍ശിച്ചത്. ‘ചായത്തൊട്ടിയില്‍ വീണ് രാജാവായ കുറുക്കന്‍ ഓരിയിട്ടാല്‍ കുറ്റപ്പെടുത്താനാകുമോ’എന്നവാക്കുകള്‍ ഉപയോഗിച്ചായിരുന്നു പരിഹാസം. ഇത് ചൂണ്ടിക്കാട്ടി വി.ശിവന്‍കുട്ടി എം.എല്‍.എയാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ജഡ്ജിക്കെതിരായ ഫെസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ചുവെന്ന് കാട്ടി ക്ഷമാപണം നടത്തികെ.സി ജോസഫ് ഹൈക്കോടതിയില്‍ നേരത്തേയും സത്യവാങ്ങ്മൂലം നല്‍കിയിരുന്നു. ഇത് പരിഗണിക്കവേയാണ് ഇന്ന് മന്ത്രി നേരിട്ട് ഹാജരാകണമെന്ന് കോടതി ഉത്തരവിട്ടത്.

shortlink

Post Your Comments


Back to top button