റായ്പൂര്‍: ഛത്തീസ്ഗഢ് മുഖ്യമന്ത്രി രമണ്‍ സിംഗ് ഹെലികോപ്റ്റര്‍ അപകടത്തില്‍ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നക്‌സല്‍ ബാധിത പ്രദേശമായ കാന്‍കര്‍ ജില്ലയിലെ സുഖ്മയില്‍ സന്ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു അദ്ദേഹം.
4000 അടി ഉയരത്തില്‍ വച്ചാണ് ഹെലികോപ്റ്റര്‍ തകരാറിലായത്. താഴേക്ക് പതിച്ച ഹെലികോപ്റ്റര്‍ 150 അടിയോളം എത്തിയപ്പോള്‍ പൈലറ്റ് നിയന്ത്രണം വീണ്ടെടുക്കുകയായിരുന്നു. തുടര്‍ന്ന് ഹെലികോപ്റ്റര്‍ സുരക്ഷിതമായി താഴെയിറക്കി. ഫ്‌ളൈറ്റ് ഡയറക്ടര്‍ എന്ന സംവിധാനത്തില്‍ വന്ന പ്രശ്‌നമാണ് ഹെലികോപ്റ്റര്‍ തകരാറിലാവാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments