India

ഖാലി വാക്കുപാലിച്ചു

ഡെറാഡൂണ്‍: ദി ഗ്രേറ്റ് ഖാലി ആരാധകരോട് വാക്കുപാലിച്ചു. ദി ഗ്രേറ്റ് ഖാലി റിട്ടേണ്‍സിന്റെ സന്നാഹ മത്സരത്തില്‍ തന്നെ കസേരയ്ക്ക് തലയ്ക്കടിച്ചുവീഴ്ത്തിയ വിദേശ റെസ്ലിങ് താരങ്ങളെ ഇന്ത്യന്‍ റെസ്ലര്‍ മലര്‍ത്തിയടിച്ചു. മുന്‍ ഡബ്ല്യു.ഡബ്ല്യു.എഫ് താരമാണ് പഞ്ചാബ് സ്വദേശിയായ ദാലിപ് സിങ് റാണയെന്ന ദി ഗ്രേറ്റ് ഖാലി.

ബുധനാഴ്ച ഹാല്‍ദ്വാനിയില്‍ നടന്ന മത്സരത്തിലാണ് വിദേശ താരങ്ങളായ ബ്രോഡി സ്റ്റീലും മൈക്ക് ക്‌നോസും ചേര്‍ന്ന് റാണയെ കസേരയ്ക്ക് അടിച്ചുവീഴ്ത്തിയത്. തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ റാണയെ ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച നടക്കുന്ന പ്രധാന മത്സരത്തില്‍ പങ്കെടുക്കരുതെന്നും വിശ്രമം വേണമെന്നുമായിരുന്നു റാണയ്ക്കുള്ള ഡോക്ടറുടെ നിര്‍ദേശം. എന്നാല്‍ ഹാല്‍ദ്വാനിയില്‍ തന്റെ ആരാധകരെ സങ്കടത്തിലാക്കിയ നിമിഷത്തിന് പരിഹാരം കാണാതെ വിശ്രമമില്ലെന്നായിരുന്നു റാണയുടെ മറുപടി.

ചോരയ്ക്ക് ചോരയും കസേരയ്ക്ക് കസേരയുമായിരിക്കും ഞായറാഴ്ചയിലെ മത്സരത്തില്‍ മറുപടിയെന്നായിരുന്നു റാണ ആരാധകരോട് പ്രതികരിച്ചത്. പറഞ്ഞതുപോലെ റിങ്ങില്‍ റാണ പ്രതികാരവുംചെയ്തു. തന്നെ തലയ്ക്കടിച്ചുവീഴ്ത്തിയ വിദേശ താരങ്ങളായ ബ്രോഡി സ്റ്റീലിനെയും മൈക്ക് ക്നോസിനെയും മറ്റൊരു താരമായ അപ്പോളോ ലിയോണിനെയും കണക്കിന് തല്ലിയാണ് ഇന്ത്യന്‍ റെസ്ലര്‍ റിങ് വിട്ടത്.

shortlink

Post Your Comments


Back to top button