India

സഹാറയുടെ ആംബിവാലി റിസോര്‍ട്ട് സര്‍ക്കാര്‍ സീല്‍ ചെയ്തു

മുംബൈ : സഹാറയുടെ ആംബിവാലി റിസോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ സീല്‍ ചെയ്തു. 4.82 കോടി രൂപ നികുതി അടയ്ക്കാത്തതിനാലാണ് റിസോര്‍ട്ട് സീല്‍ ചെയ്തത്. താലൂക്ക് തഹസില്‍ദാറാണ് സഹാറയ്‌ക്കെതിരെ നടപടി എടുത്തത്.

30,000 രൂപ മുതലുള്ള ഓഹരികളാണ് റിസോര്‍ട്ടിലുള്ളത്. വിവിധ സംരംഭങ്ങളിലെ നിക്ഷേപകര്‍ക്ക് പണം തിരിച്ചു കൊടുക്കാന്‍ 2014 ല്‍ സുപ്രീംകോടതി സഹാറയോട് ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവ് പാലിയ്ക്കാത്തതിനാല്‍ രണ്ട് വര്‍ഷത്തോളമായി സഹാറ ഉടമസ്ഥന്‍ സുബ്രത റോയ് ജയിലിലാണ്.

ആഡംബര റിസോര്‍ട്ടില്‍ നിക്ഷേപം നടത്തിയ പലരും സഹാറയ്‌ക്കെതിരെ പരാതി നല്‍കിയിരുന്നു. ഒരു ലക്ഷം കോടിയാണ് ആംബിവാലി റിസോര്‍ട്ട് പദ്ധതിയുടെ മൂല്യമെന്നാണ് സഹാറ അറിയിച്ചത്. അതേസമയം നിക്ഷേപകര്‍ക്ക് പണം തിരികെ നല്‍കാന്‍ സഹാറയോട് ഉത്തരവിടണമെന്ന് സെബി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button