India

തമിഴ്‌നാട്ടില്‍ ജയലളിതയുടെ പേരില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു

വെല്ലൂര്‍ : തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പേരില്‍ തമിഴ്‌നാട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നു. അമ്മ ക്ഷേത്രത്തിന് വെല്ലൂരിലെ അയ്യെപ്പേട് ഗ്രാമത്തില്‍ തറക്കല്ലിട്ടു.

വിരുഗമ്പക്കം മണ്ഡലത്തിലെ എം.ജി.ആര്‍ യൂത്ത് വിഭാഗം ജോയിന്റ് സെക്രട്ടറിയും അഭിഭാഷകനുമായ എ.പി ശ്രീനിവാസനാണ് 2008ല്‍ താന്‍ വാങ്ങിയ ഭൂമിയില്‍ അമ്മയ്ക്ക് ക്ഷേത്രം നിര്‍മ്മിക്കുന്നത്. ‘അമ്മ ആലയം’ എന്നാണ് ക്ഷേത്രത്തിന്റെ പേര്. 2004ലാണ് ശ്രീനിവാസന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത്. അമ്മയോടുള്ള തന്റെ ഭക്തിപ്രകടിപ്പിക്കുന്നതിനാണിതെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

1,200 ചതുരശ്ര അടി ഭൂമിയാണ് ക്ഷേത്ര നിര്‍മ്മാണത്തിന് വിട്ടുനല്‍കിയിരിക്കുന്നത്. തന്റെ കുടുംബത്തില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും ശേഖരിക്കുന്ന പണമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതെന്ന് ശ്രീനിവാസന്‍ പറഞ്ഞു. സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നവരെ സ്വാഗതം ചെയ്യുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.

shortlink

Post Your Comments


Back to top button