India

പഞ്ചാബില്‍ സൈനിക യൂണിഫോം വില്‍ക്കുന്നതിന് നിരോധനം

ചണ്ഡിഗഢ് : പഞ്ചാബില്‍ സൈനിക യൂണിഫോം വില്‍ക്കുന്നതിന് സര്‍ക്കാര്‍ നിരോധനം. സൈനിക വേഷത്തിലെത്തിയ ഭീകരര്‍ പത്താന്‍കോട്ടിലും ഗുരുദാസ്പുരിലും ഭീകരാക്രമണങ്ങള്‍ നടത്തിയ പശ്ചാത്തലത്തിലാണ് നടപടി.

നിയമപരമായി അംഗീകാരമില്ലാത്ത വില്‍പ്പനയ്ക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. പോലീസ് ഉപയോഗിക്കുന്ന ചുവപ്പും നീലയും നിറത്തിലുള്ള സ്റ്റിക്കറുകള്‍ മറ്റു വാഹനങ്ങളില്‍ ഉപയോഗിക്കുന്നത് നേരത്തെ നിരോധിച്ചിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ പേരുകള്‍ വാഹനങ്ങളില്‍ ഉപയോഗിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു.

സൈനിക യൂണിഫോം വാങ്ങാന്‍ ആഗ്രഹിക്കുന്ന വ്യക്തികള്‍ ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും ഫോണ്‍ നമ്പറും കടയുടമയ്ക്ക് നല്‍കണം. യൂണിഫോം വിറ്റ ദിവസവും കടയുടമ രജിസ്റ്ററില്‍ രേഖപ്പെടുത്തണമെന്നും സര്‍ക്കാര്‍ അറിയിച്ചു. ഈ വര്‍ഷം ഏപ്രില്‍ 16 മുതല്‍ പുതിയ നിയമം നിലവില്‍ വരും. ഇതിനു ശേഷം തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുമെന്നും സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.

shortlink

Post Your Comments


Back to top button