കൊച്ചി: കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടും. ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സിന്റേതാണ് തീരുമാനം.
പെട്രോള്‍ പമ്പുകളുടെ ലൈസന്‍സുകള്‍ ഓയില്‍ കമ്പനികള്‍ പുതുക്കി നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. കമ്പനിയും പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന ഭാരവാഹികളുമായി കഴിഞ്ഞദിവസം നടന്ന മൂന്നാംവട്ട ചര്‍ച്ചയിലും തീരുമാനമാവാത്തതിനെത്തുടര്‍ന്നാണ് സമരം പ്രഖ്യാപിച്ചത്.
Post Your Comments