ഇസ്ലാമബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അല്‍-ക്വയ്ദ തലവനായിരുന്ന ഒസാമ ബിന്‍ ലാദനില്‍ നിന്ന് പണം വാങ്ങിയതായി ആരോപണം. തെരഞ്ഞെടുപ്പ് ഫണ്ടിനായാണ് ബിന്‍ ലാദനില്‍ നിന്ന് പണം വാങ്ങിയതെന്നാണ് ഷമ്മ ഖാലിദിന്റെ പുതിയ പുസ്തകം വെളിപ്പെടുത്തുന്നത്. 1990ലെ തെരഞ്ഞെടുപ്പ് കാലത്താണ് ഇതെന്ന് ‘ഖാലിദ് ഖവാജ ഷഹീദി ഇ അമന്‍’ എന്ന പുസ്തകം വെളിപ്പെടുത്തുന്നു.
മുന്‍ ഐ.എസ.്‌ഐ അംഗമായ ഖാലിദ് ഖവാജയുടെ ഭാര്യയാണ് ഷമ്മ ഖാലിദ്. അക്കാലത്ത് ഷെരീഫ്, ഒസാമ ബിന്‍ ലാദനും ഖവാജയുമൊക്കെ താല്‍പ്പര്യപ്പെടുന്ന തരത്തിലുള്ള ഒരു ഇസ്ലാമിക് ഭരണകൂടം പാക്കിസ്ഥാനില്‍ കൊണ്ട് വരണമെന്ന്പറഞ്ഞിരുന്നതായി പുസ്തകത്തില്‍ പറയുന്നു. എന്നാല്‍ ലാദന്‍ ഷെരീഫിന് വന്‍തോതില്‍ പണം നല്‍കിയെങ്കിലും അധികാരത്തിലെത്തിയ ശേഷം ഷെരീഫ്, എല്ലാ വാഗ്ദാനങ്ങളില്‍ നിന്നും പിന്‍മാറിയതായും ഷമ്മ ആരോപിക്കുന്നു.
Post Your Comments