കൊച്ചി: മലയാളത്തിന്റെ സ്വന്തം ഫോണ്‍ എന്ന പേരില്‍ ഇന്ന് പുറത്തിറക്കാനിരുന്ന മാംഗോ ഫോണ്‍ ഉടമകളെ തട്ടിപ്പിന് അറസ്റ്റ് ചെയ്തു. വൈകീട്ട് അഞ്ചുമണിക്കായിരുന്നു ഫോണ്‍ പുറത്തിറക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും നാലുമണിയോടെ ഉടമകളായ ആന്റോ അഗസ്റ്റിനേയും ജോസൂട്ടിയേയും കളമശേരി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
എടുത്ത വായ്പ തിരിച്ചടച്ചില്ലെന്ന ബാങ്ക് ഓഫ് ബറോഡ അധികൃതര്‍ നല്‍കിയ പരാതിയിലാണ് ഷാഡോ പോലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ബാങ്ക് ഓഫ് ബറോഡ അടക്കം പല ബാങ്കുകളില്‍ നിന്നും ഇവര്‍ വായ്പ എടുത്തതായും ഇത് തിരിച്ചടച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു. പല തവണ ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിട്ടും ഉന്നത ബന്ധങ്ങള്‍ ഉപയോഗിച്ച് ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
മാഗോ ഫോണ്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് മലയാളത്തിലെ മുന്‍നിര പത്രങ്ങളില്‍ മുന്‍പേജ് പരസ്യവുമുണ്ടായിരുന്നു. 2.5 കോടി രൂപയുടെ തട്ടിപ്പിനാണ് ഇവര്‍ അറസ്റ്റിലായത്. ആറ് മോഡലുകളില്‍ പുത്തന്‍ ഫീച്ചറുകളുമായി 3ഡി സ്മാര്‍ട്ട്‌ഫോണ്‍ ഇറക്കുമെന്നായിരുന്നു വാഗ്ദാനം.
Post Your Comments