India

ഇന്നത്തെ ഗൂഗിള്‍ ഡൂഡിള്‍ കണ്ടോ?

ഇന്ന് സെര്‍ച്ച് ചെയ്യാന്‍ ഗൂഗിള്‍ എടുത്തവര്‍ ഹോംപേജ് കണ്ട് തെല്ലൊന്ന് ചിന്തിച്ചു കാണും. ഭരതനാട്യം മുദ്രയില്‍ ഒരു നര്‍ത്തകി നില്‍ക്കുന്നതാണ് ഇന്നത്തെ ഗൂഗിള്‍ ഡൂഡില്‍. അന്തരിച്ച പ്രമുഖ ഭരതനാട്യം നര്‍ത്തകിയും കൊറിയോഗ്രാഫറുമായ രുക്മിണി ദേവി അരുണ്ടലെയെ ആദരിച്ചാണ് ഈ ഗൂഗിള്‍ ഡൂഡില്‍. രുക്മിണി ദേവിയുടെ 112-ാം ജന്മവാര്‍ഷികത്തിലാണ് ഗൂഗിള്‍ അവരെ അനുസ്മരിച്ച് ഇന്ത്യയില്‍ ഡൂഡില്‍ പുറത്തിറക്കിയത്. ഭരതനാട്യം മുദ്രയില്‍ രുക്മിണി ദേവി നില്‍ക്കുന്നതാണ് ഇന്നത്തെ ഡൂഡിലിലുള്ളത്.

ഇന്ത്യന്‍ ഹോംപേജില്‍ മാത്രമേ ഈ ഡൂഡില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളൂ. നര്‍ത്തകി എന്നതിനു പുറമേ മൃഗങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ആക്ടിവിസ്റ്റ് കൂടിയായിരുന്നു അവര്‍. ക്ലാസിക്കല്‍ നൃത്തത്തെ അതിന്റെ ‘സാധിര്‍’ സ്‌റ്റൈലില്‍ നിന്നും ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റുന്നതില്‍ ഏറെ പങ്കുവഹിച്ച രുക്മിണി ദേവി ശക്തമായ പ്രതിഷേധങ്ങളെ അവഗണിച്ച് അതിനെ വേദികളില്‍ അവതരിപ്പിക്കുകയും ചെയ്തു.

1956ല്‍ രാജ്യം അവരെ പത്മഭൂഷണ്‍ നല്‍കിയ ആദരിച്ചിരുന്നു. 1967ല്‍ സംഗീത നാടക അക്കാദമിയുടെ ഫെലോഷിപ്പും കരസ്ഥമാക്കി. 1977ല്‍ മോറാര്‍ജി ദേശായി ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന സമയത്ത് രാഷ്ട്രപതിയായി ചുമതലയേല്‍ക്കാന്‍ രുക്മിണി ദേവിയോട് ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് വിസമ്മതിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button