ബംഗളുരു: മദ്യപിച്ച് ലക്കുകെട്ട് മൂന്ന് വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ യുവതിയേയും സുഹൃത്തിനെയും നാട്ടുകാര്‍ കൈകാര്യം ചെയ്തു. ബംഗളുരുവിലെ റസിഡന്‍സി റോഡില്‍ ഞായറാഴ്ചയായിരുന്നു സംഭവം. അഭിലാഷ സേതി എന്ന യെലഹങ്കക്കാരിയെയാണ് നാട്ടുകാര്‍ എടുത്തിട്ട് കൈകാര്യം ചെയ്തത്.
സൃഹൃത്തുക്കളുമായി പാര്‍ട്ടിയില്‍ പങ്കെടുക്കുമ്പോള്‍ ഒരു സുഹൃത്തിന് ചെറുതായി പരിക്കേറ്റിരുന്നു. ഇയാളുമായി ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ നിയന്ത്രണം വിട്ട വാഹനം മറ്റ് മൂന്ന് കാറുകളില്‍ ഇടിച്ചു കയറുകയായിരുന്നു. വൈകിട്ട് 7 മണിക്കായിരുന്നു സംഭവം. സുഹൃത്തുക്കളില്‍ രണ്ടു പേര്‍ സ്ഥലത്തു നിന്നും മുങ്ങിയതിനെ തുടര്‍ന്ന് പരിക്കേറ്റ ഹിമാംഷു എന്നയാളും യുവതിയും മാത്രമാകുകയും ചെയ്തു. തുടര്‍ന്ന് ഇടികൊണ്ട കാറുകളിലെ ഡ്രൈവര്‍മാറും പ്രദേശവാസികളും സേതിയെ ശരിക്ക് കൈകാര്യം ചെയ്തു.
പോലീസ് എത്തി ബ്രീത്ത്‌ലൈസര്‍ ഉപയോഗിച്ച് പരിശോധിച്ചപ്പോള്‍ സേതി അനുവദനീയമായതിനേക്കാള്‍ കൂടുതല്‍ മദ്യപിച്ചിരുന്നതായി കണ്ടെത്തി. സേതിക്കെതിരെ കേടുവന്ന കാറുകളുടെ ഡ്രൈവര്‍മാര്‍ പോലീസില്‍ പരാതി നല്‍കി. തങ്ങളെ മര്‍ദ്ദിച്ചതിന് സേതിയും അശോകാനഗര്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. രണ്ടുപേരെയും കസ്റ്റഡിയില്‍ എടുത്ത പോലീസ് ബൗറിംഗ് ആശുപത്രിയില്‍ ചികിത്സയ്ക്കായി കൊണ്ടുപോകുകയും ചെയ്തു.
Post Your Comments