തിരുവനന്തപുരം: ഡി.ജി.പി ജേക്കബ് തോമസിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് ചീഫ് സെക്രട്ടറി ജിജി തോംസണ്‍ മുഖ്യമന്ത്രിയ്ക്കും ആഭ്യന്തര മന്ത്രിയ്ക്കും ശുപാര്‍ശ നല്‍കി.
അനുമതിയില്ലാതെ സ്വകാര്യ കോളേജില്‍ ജോലി ചെയ്തതിന് ജേക്കബ് തോമസിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ. ഈ വിഷയത്തില്‍ ജേക്കബ് തോമസിനോട് സര്‍ക്കാര്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. സര്‍ക്കാര്‍ അനുമതി ഇല്ലാതെ സ്വകാര്യ കോളജില്‍ ജോലി ചെയ്തതില്‍ തെറ്റില്ലെന്നായിരുന്നു ജേക്കബ് തോമസ് നല്‍കിയ വിശദീകരണം. എന്നാല്‍ വിശദീകരണം തൃപ്തികരമല്ലെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കോളേജില്‍ ജോലി ചെയ്തത് ശരിയാണെങ്കിലും ശമ്പളം തിരികെ നല്‍കിയെന്നാണ് വിശദീകരണത്തില്‍ ജേക്കബ് തോമസ് പറഞ്ഞിരുന്നത്. താന്‍ ചെയ്തത് സത്കര്‍മ്മമാണെന്നും നടപടിയെടുക്കരുതെന്നും ചീഫ് സെക്രട്ടറിയോട് ജേക്കബ് തോമസ് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.
ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ജിജി തോംസണ്‍ ജേക്കബ് തോമസിനെതിരെ നടപടി ആവശ്യപ്പെട്ട് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരിക്കുന്നത്.
Post Your Comments