Kerala

മാധ്യമപ്രവര്‍ത്തകയ്ക്ക് വധഭീഷണി

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എഡിറ്റര്‍ സിന്ധു സൂര്യകുമാറിന് വധഭീഷണി. രണ്ടു ദിവസത്തിനുള്ളില്‍ രാജ്യത്തിനകത്തും പുറത്തു നിന്നുമായി ആയിരത്തിലേറെ ഭീഷണി സന്ദേശങ്ങളാണ് വന്നത്. ഫോണ്‍ നമ്പറുകള്‍ സഹിതം സിന്ധു സൂര്യകുമാര്‍ നല്‍കിയ പരാതിയില്‍ സൈബര്‍ സെല്‍ അന്വേഷണം ആരംഭിച്ചു. വിവിധ രാഷ്ട്രീയ നേതാക്കള്‍ സംഭവത്തെ അപലപിച്ചു.

ഈ മാസം 26ന് നടന്ന ന്യൂസ് അവര്‍ ചര്‍ച്ചയില്‍ ജെ.എന്‍.യു വിഷയവുമായി ബന്ധപ്പെട്ട് സിന്ധു സൂര്യകുമാര്‍ ദുര്‍ഗാ ദേവിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന് ചിലര്‍ നവമാധ്യമങ്ങളില്‍ പ്രചരണം നല്‍കിയിരുന്നു. ഇതിനൊപ്പം സിന്ധു സൂര്യകുമാറിന്റെ ഫോണ്‍ നമ്പറും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button