International

നന്നായി പഠിച്ചാല്‍ ഇനി ‘പന്നിയിറച്ചി’ സമ്മാനം

ബെയ്ജിങ്ങ്: ചൈനയില്‍ പഠനത്തില്‍ മികവ് തെളിയിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളിന്റെ വക സ്‌കോളര്‍ഷിപ്പായി ഇനി ലഭിക്കുക ‘പന്നിയിറച്ചി’.ചൈനയിലെ ഷിജിയാങ് പ്രവിശ്യയിലാണ് സ്‌കൂള്‍ കുട്ടികള്‍ക്ക് പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇങ്ങനെ സ്‌കോളര്‍ഷിപ്പ് നല്‍കിപ്പോരുന്നതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വെന്‍ലിങ് സിറ്റിയിലെ ഷിക്യാഓട്ടോ മിഡില്‍ സ്‌കൂളിലാണ് മികച്ച 45 വിദ്യാര്‍ത്ഥികള്‍ക്ക് പന്നിയിറച്ചി സ്‌കോളര്‍ഷിപ്പ് നല്‍കിയത്. പുതിയ അധ്യയന വര്‍ഷത്തോട് അനുബന്ധിച്ചായിരുന്നു ഇത്.

ഒന്നാം സ്ഥാനം സ്വന്തമാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് 2.5 കിലോ പന്നിയിറച്ചിയാണ് സമ്മാനമായി ലഭിച്ചത്. രണ്ടാം സ്ഥാനക്കാര്‍ക്ക് 1.5 കിലോ പന്നിയിറച്ചിയും ലഭിച്ചു. ഒന്നാം സ്ഥാനക്കാരന് മുന്‍പ് നല്‍കിയിരുന്നത് 50 യുവാന്‍ ആയിരുന്നു. പിന്നീട് അതേ മൂല്യത്തിലുള്ള പന്നിയിറച്ചി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. മിടുക്കനായ തങ്ങളുടെ കുട്ടി സമ്മാനമായി നേടിയ ഇറച്ചി ഒരുമിച്ചിരുന്ന് കഴിക്കുമ്പോള്‍ കുടുംബത്തിന് തീര്‍ച്ചയായും അഭിമാനം തോന്നുമെന്ന് സ്‌കൂള്‍ അധികൃതര്‍ പറയുന്നു. ആകെ 84 കിലോ പന്നിയിറച്ചി സ്‌കോളര്‍ഷിപ്പിന്റെ ഭാഗമായി വിതരണം ചെയ്തതായി സ്‌കൂളിലെ ഒരു അധ്യാപകനും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button