International

പാക്കിസ്ഥാനില്‍ 254 മദ്രസകള്‍ അടപ്പിച്ചു

ഇസ്ലാമാബാദ്: രജിസ്റ്റര്‍ ചെയ്യാത്തതും സംശയാസ്പദമായി പ്രവര്‍ത്തിച്ചിരുന്നതുമായ മദ്രസകള്‍ക്കെതിരെ പാകിസ്ഥാനില്‍ നടപടി തുടരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ രാജ്യത്തൊട്ടാകെ 254 മദ്രസകള്‍ സര്‍ക്കാര്‍ മുദ്രവെച്ചതായി ഡാണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്ലാമാദിലെയും പഞ്ചാബ് പ്രവിശ്യയിലെയും മദ്രസകളുടെ അംഗീകാരത്തെയും നിയന്ത്രണങ്ങളെയും സംബന്ധിച്ചുളള പരിശോധനകള്‍ നൂറ് ശതമാനവും പൂര്‍ത്തിയാക്കിയതായി സംസ്ഥാന മന്ത്രി ഷാഹിദാ റഹ്മാനി അറിയിച്ചു. കൂടാതെ, പാഠപുസ്തകളില്‍ നിന്നും വിദ്വേഷകരമായ ഭാഗങ്ങള്‍ നീക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നതായി അവര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button