പട്ന : കോപ്പിയടിയ്ക്കിടെ 1,200 വിദ്യാര്‍ത്ഥികള്‍ പിടിയിലായി. ബീഹാറില്‍ പ്ലസ് ടു പരീക്ഷയ്ക്കിടെ കോപ്പിയടിച്ചതിനാണ് 1,200 വിദ്യാര്‍ത്ഥികള്‍ പിടിയിലായത്. വിദ്യാര്‍ത്ഥികളെ കോപ്പിയടിക്കാന്‍ സഹായിച്ച രക്ഷിതാക്കളും പിടിയിലായതായാണ് റിപ്പോര്‍ട്ട്.
പിടിയിലായ വിദ്യാര്‍ത്ഥികളെ മൂന്ന് വര്‍ഷത്തേയ്ക്ക് ഡീബാര്‍ ചെയ്തു. രക്ഷിതാക്കള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പരീക്ഷകളിലെ ക്രമക്കേടുകള്‍ മറികടക്കാന്‍ 70,000 ഒഫീഷ്യലുകളെ നിയമിച്ചിരുന്നു. ഇതിനു പുറമേ സിസി ടിവി കാമറകളും സ്ഥാപിച്ചിരുന്നു. ഇതൊക്കെ മറികടന്നായിരുന്നു വിദ്യാര്‍ത്ഥികളുടെ കോപ്പിയടി.
Post Your Comments