വാഷിംഗ്‌ടണ്‍ : സംയുക്ത ചൊവ്വാപര്യവേക്ഷണ പദ്ധതിക്കായി ഇന്ത്യയ്ക്ക് അമേരിക്കയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ ക്ഷണം.. നാസയുടെ ജെറ്റ് പ്രൊപ്പൽഷൻ ലബോറട്ടറി തലവനായ ചാൾസ് ഇലാചിയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒന്നിച്ച് ചൊവ്വാപര്യവേക്ഷണം നടത്താൻ കഴിഞ്ഞേക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചൊവ്വയിലേക്ക് ബഹിരാകാശ യാത്രികരെ അയയ്ക്കാൻ ഇന്ത്യയെ ക്ഷണിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
അടുത്ത ദശകത്തിലേക്കുള്ള നാസയുടെ ചൊവ്വാപര്യവേക്ഷണ പദ്ധതികളെ കുറിച്ച് ആലോചിച്ച് വരികയാണെന്നും ഉടൻ തന്നെ ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തുമെന്നും അതിലേക്ക് ഐഎസ്ആർഒയെയും ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കും ഇതിൽ താത്പര്യമുണ്ടെന്നും ഇന്ത്യ പങ്കുചേരുമെന്നും പ്രതീക്ഷിക്കുന്നതായും ചാൾസ് ഇലാചി പറഞ്ഞു. നിലവിൽ ഇന്ത്യയുടെ മംഗൾ യാനും നാസയുടെ മാവെനും ചൊവ്വയെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നുണ്ട്.
Post Your Comments