India

കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി: കേന്ദ്രീയ വിദ്യാലയങ്ങളിലും ദേശീയപതാക ഉയര്‍ത്താന്‍ കേന്ദ്രം നിര്‍ദേശം നല്‍കിയതായി റിപ്പോര്‍ട്ട്. കേന്ദ്ര സര്‍വകലാശാലകളില്‍ ദേശീയപതാക ഉയര്‍ത്തണമെന്ന് കേന്ദ്ര മാനവവിഭശേഷി വകുപ്പ് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് പുതിയ നടപടി. പുതിയ ഉത്തരവ് പ്രകാരം രാജ്യത്തെ 1100 കേന്ദ്രീയ വിദ്യാലയങ്ങളില്‍ പതാക ഉയര്‍ത്തേണ്ടിവരും. പതാക ഉയര്‍ത്തുന്നതു കൂടാതെ സൂര്യാസ്തമനത്തിനു മുമ്പ് പതാക താഴ്ത്തണമെന്നും കേന്ദ്രീയ വിദ്യാലയങ്ങള്‍ക്കു നല്‍കിയ കത്തില്‍ പറയുന്നു.

shortlink

Post Your Comments


Back to top button