കാസര്‍ഗോഡ്: രണ്ട് മക്കളേയും ഭര്‍ത്താവിനേയും ഉപേക്ഷിച്ച് കാമുകനൊപ്പം വീടുവിട്ട ബ്യൂട്ടീപാര്‍ലര്‍ ജീവനക്കാരിയെ പോലീസ് 24 മണിക്കൂറിനകം കണ്ടെത്തി.യുവതിയെ പോലീസ് സ്‌റ്റേഷനില്‍കൊണ്ടുവന്ന വിവരം അറിഞ്ഞ് യുവതിയുടെ മാതാവിനൊപ്പം ഭര്‍ത്താവും 10 വയസുള്ള മകളും ഏഴ് വയസുള്ള മകനും എത്തിയിരുന്നു. കുട്ടികള്‍ ഷൈജയെ കണ്ടപ്പോള്‍ ഓടിച്ചെന്ന് കെട്ടിപ്പിടിച്ച് അമ്മയെവേണമെന്ന് പറഞ്ഞ് കരഞ്ഞതോടെ പോലീസ് സ്‌റ്റേഷനകത്ത് നടകീയ രംഗങ്ങളാണ് അരങ്ങേറിയത്.
കുട്ടികളെ കണ്ടതോടെ യുവതി ധര്‍മ സങ്കടത്തിലായി. അവസാനം കോടതിയിൽ ഹാജരാക്കിയപ്പോൾ മാതാവിനോടും കുട്ടികളോടുമൊപ്പം യുവതി പോയി. ബ്യൂട്ടിപാർലർ ജീവനക്കാരി ആണ് 32 കാരിയായ യുവതി.കഴിഞ്ഞദിവസമാണ് യുവതിയെ കാണാതായത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകനോടൊപ്പം പോയതാണെന്ന് കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് പെരിങ്ങോത്തുവെച്ച് യുവതിയേയും കാമുകനേയും കണ്ടെത്തിയത്.
Post Your Comments