ന്യൂഡല്‍ഹി:ജെ എന്‍ യു വില്‍ രാജ്യ ദ്രോഹ മുദ്രാവാക്യം വിളിച്ച കേസ് സ്പെഷ്യല്‍ സെല്ലിന് കൈമാറിയെന്ന് പോലീസ് കമ്മീഷണര്‍ ബി.എസ് ബസി അറിയിച്ചു. ഭീകരവിരുദ്ധ യൂണിറ്റിനാണ് കേസ് കൈമാറിയിരിക്കുന്നത്. കേസില്‍ രാജ്യ ദ്രോഹ കുറ്റം ഉള്ളതിനാലാണ് കൈമാറിയതെന്നും ലോക്കല്‍ പോലീസിന് ദൈനംദിനമുള്ള ക്രമസമാധാന പ്രശ്നങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളുള്ളതിനാല്‍ ജെഎന്‍യു കേസന്വേഷണത്തിന് സമയക്കുറവ് അനുഭവപ്പെടുന്നതിനാലും ആണ് ഈ നീക്കം.
ഫെബ്രുവരി ഒമ്പതിന് ജെഎന്‍യു ക്യാമ്പസില്‍ ഭീകരന്‍ അഫ്സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിന്റെ വാര്‍ഷികം ആചരിക്കുകയും ഭാരത വിരുദ്ധ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയെന്നതുമാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. അതിനിടെ വിചാരണയ്ക്കായി കഴിഞ്ഞയാഴ്ച കോടതിയില്‍ ഹാജരാക്കിയ കനയ്യ കുമാറിനുനേരെ ആക്രമണമുണ്ടായിരുന്നു. ഇതിനിടെ ജെഎന്‍യുവിലെ വിദ്യാര്‍ഥി നേതാക്കളായ ഉമര്‍ ഖാലീദ്, അനിര്‍ബെന്‍ ഭട്ടാചാര്യ, കനയ്യ കുമാര്‍ എന്നിവരുടെ പോലീസ് കസ്റ്റഡി രണ്ടു ദിവസം കൂടി നീട്ടി.
Post Your Comments