Kerala

പത്തനാപുരം മണ്ഡലത്തില്‍ തന്നെ മത്സരിക്കുമെന്ന് ഗണേഷ്‌കുമാര്‍

കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനാപുരം മണ്ഡലത്തില്‍ തന്നെ മല്‍സരിക്കുമെന്ന് കെ.ബി ഗണേഷ്‌കുമാര്‍. ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് വേണ്ടി ഗണേഷ്‌കുമാര്‍ മണ്ഡലം മാറി മല്‍സരിക്കുമെന്ന ചര്‍ച്ച പാര്‍ട്ടി കേന്ദ്രങ്ങളില്‍ സജീവമായി നടക്കുന്നതിനിടയിലാണ് ഗണേഷ് തന്റെ നിലപാട് വ്യക്തമാക്കിയത്. 

കേരള കോണ്‍ഗ്രസ് ബിയ്ക്ക് എല്‍.ഡി.എഫ് രണ്ടു സീറ്റു നല്‍കിയാല്‍ ആര്‍ ബാലകൃഷ്ണപിള്ള പത്തനാപുരത്ത് മല്‍സരിക്കുമെന്നും ഗണേഷ്‌കുമാര്‍ മണ്ഡലം മാറിയേക്കുമെന്നുമുള്ള സൂചനകള്‍ ശക്തമാണ്.

പത്തനാപുരം വിടുന്ന ഗണേഷ്‌കുമാര്‍ കോന്നിയില്‍ അടൂര്‍ പ്രകാശിനെതിരെ മല്‍സരിക്കാനിറങ്ങും എന്നതാണ് പാര്‍ട്ടിവൃത്തങ്ങളില്‍ നടക്കുന്ന പ്രചരണം. എന്നാല്‍ പത്തനാപുരത്ത് നിന്ന് മാറേണ്ട സാഹചര്യമില്ലെന്നാണ് ഗണേഷ് കുമാര്‍ ഇതിനോട് പ്രതികരിച്ചത്.

പത്തനാപുരത്ത് തന്നെ മാറ്റാന്‍ കേരള കോണ്‍ഗ്രസില്‍ നീക്കങ്ങള്‍ ഉണ്ടെങ്കില്‍ അതിന് വഴങ്ങില്ല എന്ന സൂചനകൂടിയാണ് കെ.ബി.ഗണേഷ്‌കുമാര്‍ ഇതിലൂടെ നല്‍കുന്നത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും പ്രഗത്ഭരായ നേതാക്കളാണ് തനിക്കെതിരെ മത്സരിക്കാനെത്തിയത്. എന്നാല്‍ ജനങ്ങള്‍ കൈവിട്ടില്ലെന്ന് ഇത്തവണ ഇടതുപക്ഷത്തിന് വേണ്ടി മല്‍സരിക്കാനിറങ്ങുന്ന ഗണേഷ് പറയുന്നു.

shortlink

Post Your Comments


Back to top button