തൃക്കരിപ്പൂര്‍: ഭവനഭേദനത്തിന് പിടിയിലായ സിപിഐ(എം) മുന്‍ ബ്രാഞ്ച് സെക്രട്ടറി സി. രാഘവന്‍ വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ ഭവനഭേദനത്തിലൂടെ കവര്‍ച്ച നടത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ രാഘവന്‍ തന്നെയാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.
2007 ജനുവരിയില്‍ തൃക്കരിപ്പൂര്‍ മട്ടമ്മയിലെ നങ്ങാറത്ത് ഇസ്മയിലിന്റെ വീട് കുത്തിത്തുറന്ന് 18 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്നത് താനാണെന്നും കവര്‍ച്ച മുതല്‍ പയ്യന്നൂരിലെ വിവിധ ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയെന്നും രാഘവന്‍ പോലീസിനോട് സമ്മതിച്ചു. പയ്യന്നൂരിലെ ജ്വല്ലറികളില്‍ തെളിവെടുപ്പിനു കൊണ്ടുവന്നുപ്പോഴാണ് താന്‍ മുമ്പ് നടത്തിയ മോഷണ വിവരങ്ങള്‍ പോലീസിനോട് പറഞ്ഞത്. കവര്‍ച്ച നടത്തി ജ്വല്ലറികളില്‍ വില്‍പ്പന നടത്തിയ അഞ്ചരപ്പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ രാഘവന്റെ സാന്നിധ്യത്തില്‍ തന്നെ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. പയ്യന്നൂരിലെ പുതുമന ജൂവലറി, സാഗര്‍ ജ്വല്ലറി, പുഞ്ചക്കാട്ടെ ഒരു ജ്വല്ലറി എന്നിവിടങ്ങളിലാണ് മോഷണം നടത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍ രാഘവന്‍ പതിവായി വില്‍പ്പന നടത്തുന്നതെന്ന് പോലീസ് പറഞ്ഞു.
ഗള്‍ഫില്‍ ജോലിചെയ്യുന്ന തൃക്കരിപ്പൂര്‍ യൂനസിന്റെ വീട്ടില്‍ കവര്‍ച്ചക്കെത്തിയ രാഘവന്‍ കമ്പിപ്പാരയുമായി വന്നത് ഒളിക്യാമറയില്‍ കണ്ടിരുന്നു. അങ്ങനെയാണ് പോലീസിന്റെ പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് രാഘവനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു.
Post Your Comments