ഗര്‍ഭനിരോധന ഉറകള്‍ അര്‍ബുദത്തിന് കാരണമായേക്കുമെന്ന് പഠനം. ഗര്‍ഭനിരോധന ഉറകള്‍ അടക്കം റബര്‍ ഉല്‍പ്പന്നങ്ങളില്‍ അടങ്ങിയിരിക്കുന്ന ചില രാസവസ്തുക്കള്‍ അര്‍ബുദത്തിന് കാരണമാകുമെന്നാണ് പഠന റിപ്പോര്‍ട്ട്. ലോകാരോഗ്യ സംഘടനയുടെ ക്യാന്‍സര്‍ ഗവേഷണ വിഭാഗമാണ് പഠനം നടത്തിയത്.
റബര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഉപയോഗിക്കുന്ന എം.ബി.ടി അഥവാ മെര്‍കാപ്‌റ്റോബെന്‍സോതയാസോള്‍ എന്ന കെമിക്കല്‍ ഘടകമാണ് ക്യാന്‍സറിന് കാരണമാകുന്നത്. ഗര്‍ഭനിരോധന ഉറകള്‍ മുതല്‍ കയ്യുറകളിലും റബറില്‍ നിര്‍മ്മിച്ച പാവകളിലും എം.ബി.ടി ഉപയോഗിക്കുന്നുണ്ട്. റീസൈക്കിള്‍ ചെയ്തുവരുന്ന ടയറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന റബര്‍ ക്രമ്പുകളിലും തരികളിലും അര്‍ബുദവാഹികളായ ഈ രാസവസ്തു അടങ്ങുന്നു. നവജാത ശിശുക്കള്‍ക്കുള്ള ബേബി ഡമ്മികളിലും ഈ വസ്തുവിന്റെ സാന്നിധ്യമുണ്ട്.
ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും മേല്‍പ്പറഞ്ഞ ഉല്‍പ്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അവയില്‍ അടങ്ങിയിരിക്കുന്ന എം.ബി.ടിയുടെ അളവ് ചോദിച്ച് മനസിലാക്കണമെന്നും പഠനസംഘം ആവശ്യപ്പെട്ടു. എം.ബി.ടി അടങ്ങുന്ന ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവരേക്കാള്‍ അപകടസാധ്യത ഇത് ഉപയോഗിക്കുന്ന കമ്പനികളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.
Post Your Comments