India

സുപ്രീംകോടതി റദ്ദാക്കിയ ഐ.ടി ആക്റ്റ് കേന്ദ്രം തിരിച്ചുകൊണ്ടുവരാന്‍ ആലോചിക്കുന്നു

ഡല്‍ഹി: സുപ്രീംകോടതി റദ്ദാക്കിയ 66 എ നിയമം തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. സമൂഹമാധ്യമങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമത്തിന്റെ പരിഷ്‌കരിച്ച രൂപം ആഭ്യന്തരമന്ത്രാലയത്തിന് നല്‍കി. ഭരണഘടനാ വിരുദ്ധവും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം 66 എ നിയമം റദ്ദാക്കിയത്. എന്നാല്‍ തീവ്രവാദം വളര്‍ത്താന്‍ സമൂഹമാധ്യമങ്ങള്‍ നിയമം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റേയും പോലീസ് ഇന്റലിജന്‍സിന്റേയും വിവരത്തിന്റ അടിസ്ഥാനത്തിലാണ് ഈ നിയമം പുന:സ്ഥാപിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്. ഇതിനായി കേന്ദ്രം നിയോഗിച്ച സമിതി, പരിഷ്‌കരിച്ച നിയമത്തിന്റെ കരട് ആഭ്യന്തരമന്ത്രാലയത്തിന് നല്‍കി. ഈ ബില്ല് പാര്‍ലിമെന്റില്‍ അവതരിപ്പിക്കാനാണ് നീക്കം.

എന്നാല്‍ അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള വിലക്കാണ് വീണ്ടും ഈ നിയമം കൊണ്ടുവരുന്നതിലൂടെ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button